ഈ സീസണിലെ കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ കെ എഫ് എ പ്രഖ്യാപിച്ചു. കേരള പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലീഗാവും ഇത്. ഇത്തവണ 22 ടീമുകൾ ആണ് കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള, മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ ഉൾപ്പെടെയാണ് 22 ടീമുകൾ. 11 ടീമുകൾ വീതം ഉള്ള 2 ഗ്രൂപ്പുകൾ ആയാകും മത്സരം. ഫിക്സ്ചറുകൾ താമസിയാതെ പുറത്ത് വിടും എന്ന് കെ എഫ് എ അറിയിച്ചു. സ്കോർലൈനും കെ എഫ് എയും തമ്മിൽ കരാറിൽ എത്തിയതിനു ശേഷം നടക്കുന്ന ആദ്യ കെ പി എൽ സീസണാകും ഇത്. യോഗ്യത റൗണ്ടിലൂടെ ലീഗിന് യോഗ്യത നേടുയ ഐഫ കൊപ്പവും ലീഗിന് ഉണ്ട്.
ടീമുകൾ;
ഗ്രൂപ്പ് എ;
സാറ്റ് തിരൂർ, വയനാട് യുണൈറ്റഡ്, ഗോകുലം കേരള, ബാസ്കോ ഒതുക്കുങ്ങൽ, ലൂക്ക സോക്കർ ക്ലബ്, റിയൽ മലബാർ, കേരള പോലീസ്, എഫ് സി അരീക്കോട്, പറപ്പൂർ എഫ് സി, ഐഫ കൊപ്പം, എഫ് സി കേരള
ഗ്രൂപ്പ് ബി;
ട്രാവൻകൂർ റോയൽസ്, എം എ കോളേജ്, കേരള ബ്ലാസ്റ്റേഴ്സ്, ഗോൾഡൻ ത്രഡ്സ്, കേരള യുണൈറ്റഡ്, ഡോൺ ബോസ്കോ, മുത്തൂറ്റ് എഫ് എ, കോവളം എഫ് സി, LIFFA, KSEB, SAI