ലോകകപ്പില്‍ പുറത്തായത് ഒഴിച്ച് നിര്‍ത്തിയാല്‍ 2019 ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച വര്‍ഷം

Sports Correspondent

2019ല്‍ ഇന്ത്യയുടെ ലോകകപ്പ് പരാജയം ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും മനോഹരമായ വര്‍ഷമെന്ന് പറഞ്ഞ് വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും. ലോകകപ്പ് സെമി ഫൈനലിലെ 30 മിനുട്ട് ഒഴിച്ച് നിര്‍ത്തിയാല്‍ മികച്ച വര്‍ഷമാണെന്നാണ് കോഹ‍്‍ലി പറഞ്ഞത്. ഐസസി ട്രോഫിയ്ക്കായി താനും ടീമും ഇനിയും ശ്രമിക്കുമെന്നും ഈ കഠിനാധ്വാനികളായ ടീമിന് കിരീടം അനിവാര്യമാണെന്നും കോഹ്‍ലി പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റായാലും ടെസ്റ്റ് ക്രിക്കറ്റായാലും ഇന്ത്യന്‍ ടീം മികച്ച് തന്നെയാണ് നിന്നതെന്നും ഒത്തൊരുമയോടെയാണ് ടീം മത്സരങ്ങളെ സമീപിച്ചതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഇനിയുള്ള വര്‍ഷങ്ങളിലും ഇതു പോലെ ഇന്ത്യന്‍ ടീം മികവ് പുലര്‍ത്തുമെന്നും രോഹിത് ശര്‍മ്മയും അഭിപ്രായപ്പെട്ടു.