ഗുർമുഖ് സിംഗിനെ ചെന്നൈയിൻ സ്വന്തമാക്കി

ചെന്നൈയിൻ എഫ് സി ഒരു യുവതാരത്തെ കൂടെ സൈൻ ചെയ്തു. രാജസ്ഥാൻ യുണൈറ്റഡിനായി ഐ ലീഗിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഗുർമുഖ് സിംഗ് ആണ് ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. ചെന്നൈയിൻ ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. താരം രണ്ടു വർഷത്തെ കരാർ ചെന്നൈയിനിൽ ഒപ്പുവെച്ചു കഴിഞ്ഞു. 23കാരനായ താരം ഈസ്റ്റ് ബംഗാളിന്റെ യുവടീമുകളിലൂടെ വളർന്നു വന്ന താരമാണ്. ഹിമാചൽ പ്രദേശ് ക്ലബായ ടെക്ട്രോ സ്വദേശിലും മുമ്പ് റൈറ്റ് ബാക്കായ ഗുർമുഖ് കളിച്ചിട്ടുണ്ട്.