ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് അന്തിമഘട്ടത്തിൽ എത്തിയതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഇങ്ങനെ. നിലവിൽ ന്യൂസിലാൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിച്ചതോടെ മൂന്ന് ടീമുകളാണ് നിലവിൽ ബാക്കിയുള്ള ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളിൽ ഒരു ടീം ആവും ഫൈനലിൽ ന്യൂസിലാൻഡിന്റെ എതിരാളികൾ.
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദ് ചെയ്‌തെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിക്കാൻ ഓസ്‌ട്രേലിയക്ക് ഇനിയും അവസരങ്ങൾ ഉണ്ട്. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഫലങ്ങളെ ആശ്രയിച്ചാവും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. നിലവിൽ 4 മത്സരങ്ങളുള്ള ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2 മത്സരങ്ങളുടെ ലീഡിൽ ഇന്ത്യ പരമ്പര ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിക്കാം.
2-0, 2-1, 3-0, 3-1, 4-0 എന്നീ മാർജിനിൽ ഇന്ത്യ ജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ലോക ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിക്കാം. അതെ സമയം ഇംഗ്ലണ്ടിന് ഫൈനൽ ഉറപ്പിക്കാൻ 3-0, 3-1, 4-0 എന്നീ മാർജിനിൽ പരമ്പര സ്വന്തമാക്കണം. ഓസ്‌ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാൻ നിരവധി സാധ്യതകളാണ് ഉള്ളത്. 0-0, 1-1, 2-2 എന്നീ മാർജിനിൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിൽ ആയാൽ ഓസ്‌ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാം. അതെ സമയം ഇന്ത്യ 1-0ന് പരമ്പര ജയിക്കുകയോ, ഇംഗ്ലണ്ട് 1-0, 2-0,2-1 എന്നീ മാർജിനിൽ പരമ്പര ജയിച്ചാലും ഓസ്‌ട്രേലിയക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിക്കാം.