“മെസ്സിയുടെ കരാർ ചോർത്തിയത് താൻ അല്ല, ആരായാലും നിയമ നടപടി വേ

മെസ്സിയുടെ കരാർ വിവരങ്ങൾ ചോർന്നത് വലിയ വിവാദമായി മാറിയിരുന്നു. എന്നാൽ കരാർ ചോർത്തിയത് താൻ അല്ല എന്ന് മുൻ ബാഴ്സലോണ പ്രസിഡന്റ് ബാർതമൊയു പറഞ്ഞു. ഇതിൽ തനിക്ക് ഉത്തരവാദിത്വം ഇല്ല‌. കരാർ വിവരങ്ങൾ ക്ലബിലെ നാലോ അഞ്ചോ പേർക്കു മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അവർക്കാണ് ഉത്തരവാദിത്വം എന്ന് ബാർതൊമെയു പറഞ്ഞു.

ഇതിൽ നിയമനടപടി ഉണ്ടാകണം എന്നും മെസ്സിയും ക്ലബും ഇത്തരം ആൾക്കാരെ വെറുതെ വിടരുത് എന്നും ബാർതൊമെയു പറഞ്ഞു. എന്നാൽ മെസ്സിയുടെ വേതനമാണ് ക്ലബ് പ്രതിസന്ധിയിൽ ആകാൻ കാരണം എന്ന് ആരോപിക്കുന്നത് ശരിയല്ല എന്ന് ബാർതൊമെയു പറഞ്ഞു. മെസ്സി സമ്പാദിക്കുന്നത് അദ്ദേഹം അർഹിക്കുന്നുണ്ട്. 2017ൽ ആണ് മെസ്സി കരാർ ഒപ്പുവെച്ചത്. അന്ന് ഇങ്ങനെ കൊറോണ വരും എന്ന് ആർക്കും അറിയില്ലായിരുന്നു എന്നും മുൻ പ്രസിഡന്റ് പറഞ്ഞു.

Previous articleആദ്യ ടെസ്റ്റിന് കാണികൾ ഇല്ല, രണ്ടാം ടെസ്റ്റിന് 50% കാണികൾ
Next articleലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ, ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ