പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) അവരുടെ ഗോൾകീപ്പർ ജിയാൻല്യൂജി ഡോണരുമ്മയെ തങ്ങളുടെ യുവേഫ സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്ന് ഔദ്യോഗികമായി ഒഴിവാക്കി. പുതിയ കരാറിൽ ഒപ്പിടാൻ ഡോണരുമ്മ വിസമ്മതിച്ചതാണ് ഈ നീക്കത്തിന് കാരണം. ഈ വേനൽക്കാലത്ത് അല്ലെങ്കിൽ 2026-ൽ കരാർ അവസാനിക്കുമ്പോൾ ഫ്രീ ഏജന്റായി ഡോണരുമ്മ ക്ലബ് വിടുമെന്ന് പിഎസ്ജി സൂചന നൽകിയിരുന്നു.

ലൂയിസ് എൻറിക്വെക്ക് കീഴിൽ പുതിയ ഒന്നാം നമ്പർ ഗോൾകീപ്പറായി ലില്ലിൽ നിന്ന് ലൂക്കാസ് ഷെവലിയറെ ക്ലബ് ഇതിനകം സൈൻ ചെയ്തിട്ടുണ്ട്.
ക്ലബ്ബിന്റെ സമീപകാല വിജയങ്ങളിൽ, പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡോണരുമ്മ. രണ്ട് മികച്ച ഗോൾകീപ്പർമാരെ നിലനിർത്താൻ പിഎസ്ജി ആഗ്രഹിക്കുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പോലുള്ള ക്ലബ്ബുകൾ ഇതിനകം ഡൊണരുമ്മക്ക് ആയി രംഗത്തുണ്ട്.