സിംബാബ്‍വേയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അര്‍ദ്ധ ശതകവുമായി ഹാമിള്‍ട്ടണ്‍ മസകഡ്സ പൊരുതുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ആദ്യം ടെസ്റ്റില്‍ സിംബാബ്‍വേയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ സിംബാബ്‍വേ 85/2 എന്ന നിലയിലാണ്. 52 റണ്‍സുമായി ഹാമിള്‍ട്ടണ്‍ മസകഡ്സയും 13 റണ്‍സ് നേടി ഷോണ്‍ വില്യംസുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ബ്രയന്‍ ചാരി(13), ബ്രണ്ടന്‍ ടെയിലര്‍(6) എന്നിവരാണ് പുറത്തായ താരങ്ങള്‍.

ബംഗ്ലാദേശിനു വേണ്ടി തൈജുല്‍ ഇസ്ലാമാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്.