ഇന്ത്യയ്ക്ക് മുന്നിൽ പതറി സിംബാബ്‍വേ

Sports Correspondent

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സിംബാബ്‍വേ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 40.3 ഓവറിൽ 189 റൺസിന് അവസാനിക്കുകയായിരുന്നു.

35 റൺസ് നേടിയ റെഗിസ് ചകാബ്‍വയാണ് ടീമിന്റെ ടോപ് സ്കോറര്‍. ദീപക് ചഹാര്‍ 3 വിക്കറ്റ് നേടി സിംബാബ്‍വേ ടോപ് ഓര്‍ഡറിനെ തകര്‍ക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്കും അക്സര്‍ പട്ടേലിനും മൂന്ന് വീതം വിക്കറ്റ് ലഭിച്ചു. 9ാം വിക്കറ്റിൽ 70 റൺസ് നേടിയ ബ്രാഡ് ഇവാന്‍സ് – റിച്ചാര്‍ഡ് എന്‍ഗാരാവ കൂട്ടുകെട്ടാണ് സിംബാബ്‍വേയെ 189 റൺസിലേക്ക് എത്തിച്ചത്.

ബ്രാഡ് ഇവാന്‍സ് 33 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ റിച്ചാര്‍ഡ് എന്‍ഗാരാവ 34 റൺസ് നേടി.

 

Story Highlights: Zimbabwe struggle against India in the first ODI.