മുഹമ്മദ് ഹസ്നൈന് മുന്നില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ശതകം നേടി സിംബാബ്‍വേയുടെ രക്ഷകനായി ഷോണ്‍ വില്യംസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സംഭവിച്ച പോലെ ഇന്നും സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പാക്കിസ്ഥാനെതിരെ 22/3 എന്ന നിലയിലേക്ക് വീണ് ടീമിനെ ബ്രണ്ടന്‍ ടെയിലറിന്റെയും ഷോണ്‍ വില്യംസിന്റെയും ഇന്നിംഗ്സുകളാണ് പിടിച്ചുയര്‍ത്തിയത്.

Brendantaylor

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ 56 റണ്‍സ് നേടിയ ടെയിലറിനെ നഷ്ടമായത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 33 റണ്‍സ് നേടി വെസ്ലലി മധവേരെയും വില്യംസിന് തുണ നല്‍കിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂടി നേടുവാന്‍ കൂട്ടുകെട്ടിന് സാധിച്ചു.

Mohammadhasnain

പുറത്താകാതെ 118 റണ്‍സുമായി ഷോണ്‍ വില്യംസ് ടീമിന്റെ ടോപ് സ്കോറര്‍ ആകുകയും ഒപ്പം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിലേക്ക് എത്തിയ്ക്കുകയും ചെയ്തു. പാക് നിരയില്‍ മുഹമ്മദ് ഹസ്നിന്‍ 26 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

Pakistan

36 പന്തില്‍ നിന്ന് 45 റണ്‍സ് നേടി സിക്കന്ദര്‍ റാസയും മികവാര്‍ന്ന പ്രകടനം സിംബാബ്‍വേയ്ക്ക് വേണ്ടി പുറത്തെടുത്തു.