തകര്‍ന്നടിഞ്ഞ് സിംബാബ്‍വേ, 117 റണ്‍സിനു പുറത്ത്

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 25 റണ്‍സ് നേടി ഹാമിള്‍ട്ടണ്‍ മസകഡ്സയുടെ പ്രകടനം ഒഴിച്ച് നിര്‍ത്തിയാല്‍ സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 34.1 ഓവറില്‍ 117 റണ്‍സിനു ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയി. വാലറ്റത്തോടൊപ്പം പൊരുതിയ എല്‍ട്ടണ്‍ ചിഗുംബുറ 27 റണ്‍സുമായി ടീം സ്കോര്‍ 100 കടത്തുകയായിരുന്നു. അവസാന വിക്കറ്റായാണ് ചിഗുംബുറ പുറത്തായത്.

ദക്ഷിണാഫ്രിക്കയ്ക്കായിലുംഗിസാനി ഗിഡി മൂന്ന് വിക്കറ്റും കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ , ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ടും വില്യം മുല്‍ഡെര്‍ ഒരു വിക്കറ്റും നേടി.