ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള സിംബാബ്‍വേ ടീം പ്രഖ്യാപിച്ചു

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരെയുള്ള ഏകദിന-ടെസ്റ്റ് പരമ്പരയ്ക്കുള്ള സിംബാബ്‍വേ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി20 മത്സരങ്ങളും കളിച്ച ശേഷം സിംബാബ്‍വേ ബംഗ്ലാദേശിേലേക്ക് യാത്രയാവും. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒക്ടോബറില്‍ അവസാനിച്ച ശേഷം ബംഗ്ലാദേശില്‍ എത്തുന്ന സിംബാബ്‍വേ അവിടെ നവംബര്‍ വരെ നീളുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളിലും കളിക്കും.

ബ്രണ്ടന്‍ ടെയിലര്‍, ക്രെയിഗ് ഇര്‍വിന്‍, ഷോണ്‍ വില്യംസ് എന്നിവര്‍ സിംബാബ്‍വേ ടീമിലേക്ക് മടങ്ങിയെത്തുന്നു. കൈല്‍ ജാര്‍വിസ്, സോളമന്‍ മിര്‍ എന്നിവരും തിരികെ എത്തുന്നു.