അടുത്ത മാസം നടക്കാനിരുന്ന അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേ പര്യടനം റദ്ദാക്കിയതായി അറിയിപ്പ്. ഇരു ബോര്‍ഡുകളും തമ്മില്‍ സംപ്രേക്ഷണം സംബന്ധിച്ചൊരു തീരുമാനത്തിലെത്തുവാന്‍ സാധിക്കാതെ പോയതോടെയാണ് ലോകകപ്പിനു മുമ്പ് അഫ്ഗാനിസ്ഥാന്റെ തയ്യാറെടുപ്പ് മത്സരങ്ങളായി കണക്കാക്കിയിരുന്നു പരമ്പര ഉപേക്ഷിക്കപ്പെട്ടത്.
അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍ ആദ്യം നിശ്ചയിച്ചിരുന്നത്. പരമ്പരയുടെ ചെലവ് ഇരു ബോര്‍ഡുകളും തമ്മില്‍ വഹിക്കാമെന്നാണ് തീരുമാനിച്ചതെങ്കിലും അഫ്ഗാനിസ്ഥാനു മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യണമെ്നനായിരുന്നു. എന്നാല്‍ ഉയര്‍ന്ന് ചെലവുകള്‍ കാരണം സിംബാബ്‍വേ സ്ട്രീമിംഗ് ആണ് പകരം ലക്ഷ്യമാക്കിയത്.
എസിബി ആവശ്യപ്പെട്ട ടെലിവിഷന്‍ സംപ്രേക്ഷണത്തിന്റെ ഉയര്‍ന്ന ചെലവ് വഹിക്കുവാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പരമ്പര ഉപേക്ഷിക്കപ്പെടുകയായിരുന്നുവെന്ന് സിംബാബ്‍വേ ക്രിക്കറ്റ് പ്രസ്താവനയില്‍ കുറിച്ചു. പരമ്പര റദ്ദാക്കപ്പെട്ടുവെങ്കിലും അഫ്ഗാനിസ്ഥാനു സ്കോട്‍ലാന്‍ഡ്, അയര്‍ലണ്ട്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുമായി ലോകകപ്പിനു മുമ്പ് മത്സരങ്ങള്‍ക്ക് അവസരമുണ്ട്.
ജൂണ്‍ 1നു ബ്രിസ്റ്റോളില്‍ ഓസ്ട്രേലിയയാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ എതിരാളികള്‍.