പത്താം വർഷവും വാർഡ് ക്രിസ്റ്റൽ പാലസിനൊപ്പം

Img 20210715 212942

സെന്റർ ബാക്കായ ജോയൽ വാർഡ് ക്രിസ്റ്റൽ പാലസിൽ തുടരും. ക്രിസ്റ്റൽ പാലസുമായി 2023 വേനൽക്കാലം വരെ നീണ്ടു നിൽക്കുന്ന രണ്ടുവർഷത്തെ കരാർ ജോയൽ വാർഡ് ഒപ്പുവച്ചു. പോർട്ട്സ്മൗത്തിൽ നിന്ന് 2012ൽ പാലസിൽ ചേർന്ന വാർഡ് ഇതിനകം ഒമ്പത് സീസണുകളിൽ പാലസിന്റെ ജേഴ്സി അണിഞ്ഞു. ഈ പുതിയ കരാറോടെ താരം ഒരു ദശാബ്ദം ക്ലബിൽ പൂർത്തിയാക്കും.

പാലസിനായി ഡിഫെൻഡർ 273 മത്സരങ്ങളിൽ കൂടുതൽ കളിച്ചിട്ടുണ്ട്. വാർഡിന്റെ ആദ്യ സീസണിൽ 2012/13ൽ ക്രിസ്റ്റൽ പാലസിന് പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടാൻ ആയിരുന്നു. കരാർ പുതുക്കിയതിൽ താൻൻ സന്തോഷിക്കുന്നു. ഭാവി ക്ലബ്ബിനായി സമർപ്പിക്കും എന്നും വാർഡ് പറഞ്ഞു. പുതിയ മാനേജരും സ്റ്റാഫും വന്നതു കൊണ്ടുതന്നെ പുതിയ സീസണെ ആവേശത്തോടെയാണ് നോക്കികാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Previous articleബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‍വേയുടെ ഏകദിന ടീം പ്രഖ്യാപിച്ചു
Next articleലിംഗാർഡിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം കാത്തിരിക്കുന്നു