സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഷദബ് ഖാന് പകരക്കാരനെ പ്രഖ്യാപിച്ചു. റിസ്റ്റ് സ്പിന്നര്‍ സാഹിദ് മഹമ്മൂദിനെയാണ് പാക്കിസ്ഥാന്‍ പകരക്കാരനായി സിംബാബ്‍വേ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 21ന് ഹരാരെയില്‍ ആണ് പരമ്പര ആരംഭിക്കുന്നത്. താരത്തെ സിംബാബ്‍വേ പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ആദ്യം ഉള്‍പ്പെടുത്തിയത്. ഷദബ് ഖാന്റെ പരിക്ക് ഇപ്പോള്‍ താരത്തിന് അവസരം നല്‍കുകയായിരുന്നു.
ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സാഹിദ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ഒരു ടി20 മത്സരത്തില്‍ കളിച്ച താരം മൂന്ന് വിക്കറ്റുകളാണ് നേടിയത്.













