റാഷ്ഫോർഡ് ഗ്രാനഡയ്ക്ക് എതിരെ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം മാർക്കസ് റാഷ്ഫോർഡ് നാളെ നടക്കുന്ന യൂറോപ്പ ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ കളിക്കും. ആദ്യ പാദത്തിൽ ഗ്രാനഡയെ നേരിടാൻ ആയി സ്പെയിനിലേക്ക് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ റാഷ്ഫോർഡും ഇടംപിടിച്ചു. അവസാന കുറച്ച് ആഴ്ചകളായി പരിക്കുമായി കഷ്ടപ്പെടുക ആണ് റാഷ്ഫോർഡ്.

ബ്രൈറ്റണ് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിച്ചിരുന്നു എങ്കിലും പരിക്ക് കാരണം താരം സബ്ബായി പോയിരുന്നു. റാഷ്ഫോർഡിന്റെ പുറം വേദന കുറവുണ്ട് എന്നും താരം ഗ്രാനഡയ്ക്ക് എതിരെ കളിക്കും എന്നും ഒലെ പറഞ്ഞു. എന്നാൽ 90 മിനുട്ട് കളിക്കാനുള്ള ആരോഗ്യം റാഷ്ഫോർഡിന് ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മാർഷ്യൽ ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയില്ല എന്നും ഒലെ ആവർത്തിച്ചു.