“സഹീർ ഖാൻ 4 മാസം വിശ്രമം ഇല്ലാതെ കളിച്ചാണ് ഫോമിലേക്കെത്തിയത്.” ബുമ്രയുടെ വിശ്രമങ്ങൾ താരത്തിന് തിരിച്ചടി ആയെന്ന് വസീം ജാഫർ

ഇന്ത്യൻ പേസർ ബുമ്ര ലോകകപ്പിനായി ഒരുങ്ങിയ രീതിയിൽ പിഴവു പറ്റി എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കൂടുതൽ വിശ്രമം എടുത്തത് താരത്തിന്റെ ഫിറ്റ്നസിനെ ബാധിച്ചു എന്നാണ് വസീം ജാഫർ പറയുന്നത്. മുൻ ഇന്ത്യൻ താരം സഹീർ ഖാൻ ചെയ്ത കാര്യങ്ങൾ മാതൃകയാക്കണമായിരുന്നു എന്ന് വസീം ജാഫർ പറയുന്നു.

സഹീറുമായി നല്ല അടുപ്പമുള്ള ആളാണ് ഞാൻ. വോർസെസ്റ്റർഷെയറിന് വേണ്ടി കളിച്ചപ്പോൾ അദ്ദേഹം അക്ഷരാർത്ഥത്തിൽ നാല് മാസത്തെ നോൺ-സ്റ്റോപ്പ് ക്രിക്കറ്റ് കളിച്ചു. 2006 സീസണിന് ശേഷം സഹീർ ഖാന്റെ ഉയിർത്തെഴുന്നേൽപ്പ് സംഭവിച്ചത് അങ്ങനെയാണ്. അദ്ദേഹം എന്നോട് പറഞ്ഞതാണ് ഇത് എന്ന് ജാഫർ പറയുന്നു.

സഹീർ ഖാൻ 22 09 21 12 27 08 786

സഹീർ ഖാൻ സ്ഥിരമായി കളിക്കുകയും ധാരാളം ഓവറുകൾ ബൗൾ ചെയ്യുകയും ചെയ്തതിനാൽ അയാൾക്ക് അയാലൂടെ താളം നഷ്ടപ്പെട്ടില്ല ഫിറ്റ്നസും മെച്ചപ്പെട്ടു. ഒരു ഇടവേളയുണ്ടാകുന്ന നിമിഷം വീണ്ടും ഫോമിലേക്കും ഫിറ്റ്നസിലേക്കും മടങ്ങാൻ കുറച്ച് സമയമെടുക്കും. ജാഫർ പറഞ്ഞു. ജാഫർ ബുമ്രയുടെ കാര്യത്തിൽ ESPN Cricinfo-യുമായി സംസാരിക്കുക ആയിരുന്നു.

ബുമ്ര വിശ്രമം എടുത്ത് തിരികെ വന്നത് മുതൽ സ്ഥിരമായി അദ്ദേഹത്തെ പരിക്ക് അലട്ടുകയാണ്. ഇപ്പോൾ ലോകകപ്പ് തന്നെ നഷ്ടമാകും എന്ന ആശങ്കയിലാണ് താരം.