ഐ എസ് എൽ ഫിക്സ്ചറുകളിൽ മാറ്റം

Newsroom

Img 20221002 161900
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 ഫിക്സ്ചറിൽ ചെറിയ മാറ്റം. 3 മത്സരങ്ങളിൽ ആണ് മാറ്റം എന്ന് ഐ എസ് എൽ അറിയിച്ചു.

മാറ്റങ്ങൾ :

മാച്ച് വീക്ക് 6: 2022 നവംബർ 12-ന് ഷെഡ്യൂൾ ചെയ്ത ജംഷഡ്പൂർ എഫ്‌സി vs ഹൈദരാബാദ് എഫ്‌സി ഇനി 2022 നവംബർ 9-ന് വൈകുന്നേരം 7:30-ന് ജംഷഡ്പൂരിലെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടക്കും

മാച്ച് വീക്ക് 16: 2023 ജനുവരി 21 ന് നടക്കേണ്ട ജംഷഡ്പൂർ എഫ്‌സി vs ബെംഗളുരു എഫ്‌സി മത്സരം 2023 ജനുവരി 18ന് വൈകുന്നേരം 7:30 ലേക്ക് പുനഃക്രമീകരിച്ചു. ജംഷഡ്പൂരിൽ വെച്ചാകും മത്സരം.

മാച്ച് വീക്ക് 22: 2023 ഫെബ്രുവരി 25 ന് ഷെഡ്യൂൾ ചെയ്ത ഒഡീഷ എഫ്‌സി vs ജംഷഡ്പൂർ എഫ്‌സി ഇനി 2023 ഫെബ്രുവരി 22ന് വൈകുന്നേരം 7:30 ന് നടക്കും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആകും മത്സരം.

ഐ എസ് എല്ലിലെ മറ്റെല്ലാ ഫിക്‌ചറുകളും മാറ്റമില്ലാതെ തുടരും.