മുൻ ഇന്ത്യൻ താരം യുവരാജ് ബുഷ്ഫയർ ദുരിതാശ്വാസ മത്സരത്തിൽ കളിക്കും. ഓസ്ട്രേലിയയിൽ കഴിഞ്ഞ മാസം ഉണ്ടായ തീപ്പിടുത്ത ദുരന്തത്തിൽ അകപെട്ടവർക്ക് വേണ്ടി നടത്തുന്ന മത്സരമാണ് ബുഷ്ഫയർ. യുവരാജ് സിംഗിനെ കൂടാതെ മുൻ പാകിസ്ഥാൻ താരം വാസിം അക്രമും ഈ മത്സരത്തിൽ കളിക്കുന്നുണ്ട്.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുക്കറും മുൻ വെസ്റ്റിൻഡീസ് താരം കോട്നി വാൽഷും ഈ മത്സരത്തിന് പരിശീലകനായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ ഓസ്ട്രേലിയൻ താരങ്ങളെ ഷെയിൻ വോണിന്റെയും റിക്കി പോണ്ടിങ്ങിന്റെയും നേതൃത്വത്തിലുള്ള രണ്ട് ടീമുകളാണ് ബുഷ്ഫയർ ദുരിതാശ്വാസ മത്സരത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 8നാണ് മത്സരം. ബിഗ് ബാഷ് ലീഗിന്റെ ഫൈനലിന്റെ കർട്ടൻ റൈസർ ആയിട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഇതേ ദിവസം തന്നെ ഇന്ത്യൻ വനിതകളും ഓസ്ട്രേലിയൻ വനിതകളും തമ്മിലുള്ള ടി20 മത്സരവും നടക്കും.
നിലവിൽ ബുഷ്ഫയർ ദുരിതാശ്വാസ മത്സരത്തിന് കളിക്കാൻ തയ്യാറായവർ ഇവരൊക്കെയാണ്.
Shane Warne (c), Ricky Ponting (c), Adam Gilchrist, Alex Blackwell, Andrew Symonds, Brad Fittler, Brad Haddin, Brett Lee, Elyse Villani, Grace Harris, Justin Langer, Luke Hodge, Matthew Hayden, Michael Clarke, Mike Hussey, Phoebe Litchfield, Shane Watson, Yuvraj Singh, Wasim Akram