പരിശീലകനാകുമെന്ന സൂചന നൽകി യുവരാജ് സിങ്

Staff Reporter

അടുത്ത രണ്ടു മൂന്ന് വർഷത്തിനിടയിൽ പരിശീലക വേഷത്തിലേക്ക് തിരിയുമെന്ന് സൂചനകൾ നൽകി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇന്ത്യക്ക് പുറത്തുള്ള ലീഗുകളിൽ കളിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും രണ്ടു മൂന്ന് വർഷം കൂടി പുറത്തുള്ള ലീഗുകൾ കാളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവരാജ് സിങ് പറഞ്ഞു. നിലവിൽ അബുദാബി ടി10 ലീഗിൽ മറാത്താ അറേബ്യൻസിന്റെ താരമാണ് യുവരാജ് സിങ്.

വിദേശ ലീഗുകളിൽ കളിക്കുന്നത് കൊണ്ട് തനിക്ക് വർഷം മുഴുവൻ കളിക്കേണ്ട ആവശ്യമില്ലെന്നും 2-3 മാസം കളിച്ചാൽ ബാക്കിയുള്ള 9 മാസം വിശ്രമം ലഭിക്കുമെന്നും യുവരാജ് സിങ് പറഞ്ഞു. വിദേശ ലീഗുകളിൽ കളിക്കുന്നത്കൊണ്ട് ഒരുപാടു രാജ്യങ്ങൾ കാണാമെന്നും ഒരുപാട് താരങ്ങളെ കാണാമെന്നും യുവരാജ് സിങ് പറഞ്ഞു.കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസ് യുവരാജ് സിംഗിനെ ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു.