ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ ഓപ്പണിംഗിൽ ഇറങ്ങുക രോഹിത്ത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലുമായിരിക്കുമെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ഡ്യൂക്ക് ബോളിൽ തുടക്കം നന്നാവണമെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖമായ ഗില്ലിനും അടുത്തിടെ ടെസ്റ്റ് ഓപ്പണിംഗിലേക്ക് തിരികെയെത്തിയ രോഹിത്തിനുമാവും ഇന്ത്യന്‍ മാനേജ്മെന്റ് അവസരം നല്‍കുകയെന്ന് യുവരാജ് അഭിപ്രായം പങ്കുവെച്ചു.
രോഹിത് ശര്‍മ്മയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് തുണയാകുമെന്നും താരം ഓപ്പണിംഗിൽ ഏഴ് ശതകങ്ങള്‍ ടെസ്റ്റിൽ നേടിയിട്ടുണ്ടെന്നുള്ളതും മറക്കരുതെന്ന് യുവി പറഞ്ഞു. എന്നാൽ ഇരുവരും ഇംഗ്ലണ്ടിൽ ഇതുവരെ ഓപ്പൺ ചെയ്തിട്ടില്ലെന്നതും പരിഗണിക്കേണ്ട കാര്യമാണെന്ന് യുവി പറഞ്ഞു.
ഇന്ത്യ മത്സരത്തെ ഓരോ സെഷനായി സമീപിക്കണമെന്നാണ് യുവരാജ് സിംഗ് പറഞ്ഞത്. ബോള്‍ വളരെ അധികം സ്വിംഗ് ചെയ്യുമെന്നത് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സാഹചര്യവുമായി പൊരുത്തപ്പെട്ടുവാന്‍ എത്രയും വേഗം സാധിക്കുന്നുവോ അതാണ് പ്രധാനമെന്നും യുവരാജ് കൂട്ടിചേര്‍ത്തു.