ഡിയാഗോ ഡാലോടിനായി 20 മില്യൺ ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ എ സി മിലാൻ തുടരുകയാൺ . മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ലോണിൽ എ സി മിലാനിൽ കളിക്കുകയായിരുന്ന ഡാലോട്ടിനെ സ്ഥിര കരാറിൽ സ്വന്തമാക്കാനാണ് മിലാൻ ശ്രമിക്കുന്നത്. 21 കാരനായ താരം മിലാനിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്‌ ആണ് സീസണിൽ ഉടനീളം കണ്ടത്. നിർണായക ഗോളുകൾ അടക്കം നേടാൻ ഡലോട്ടിനായിരുന്നു.

ഇപ്പോൾ അണ്ടർ 23 യൂറോ കപ്പിലും ഡാലോട്ട് തിളങ്ങിയിരുന്നു. 15മില്യൺ നൽകി ഡാലോട്ടിനെ വാങ്ങാൻ ആണ് മിലാൻ ശ്രമിക്കുന്നത്. എന്നാൽ 20 മില്യൺ നൽകിയാലെ ഡാലോട്ടിനെ വിട്ടു നൽകു എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനം. യുണൈറ്റഡ് ഒരു സീസണിൽ ഡാലോട്ടിനെ ക്ലബിൽ തന്നെ നിലനിർത്താനും ആലോചിക്കുന്നുണ്ട്. താരത്തിന്റെ ഏജന്റുമായി ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് മിലാൻ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ തന്റെ മികവ് തെളിയിക്കാൻ ആയിരുന്നില്ല. ഒലെയുടെ കീഴിൽ മാച്ച് സ്ക്വാഡിൽ പോലും ഡാലോട്ടിന് എത്താനായിരുന്നില്ല. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.

Advertisement