സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് പോസിറ്റീവ്

Yusufpathansachin

ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടി കളിച്ച യൂസഫ് പത്താനും കോവിഡ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കൊറോണ ബാധിച്ചുവെന്ന് താരം തന്നെ തന്റെ ആരാധകരുമായി വാര്‍ത്ത പങ്കുവെച്ചിരുന്നു. സച്ചിന്‍ നയിച്ച ടീമിലെ അംഗമായിരുന്നു യൂസഫ് പത്താനും. റോഡ് സേഫ്ടി ലോക സീരീസില്‍ ഇന്ത്യ ലെജന്‍ഡ്സ് ആണ് കിരീടം നേടിയത്.

യൂസഫ് പത്താന്‍ ട്വിറ്ററിലൂടെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആയി പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നത് താരം പങ്കുവെച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങളുണ്ടെന്നും താന്‍ ഇപ്പോള്‍ ആവശ്യമായ മരുന്നുകളുമായി ക്വാറന്റീനിലേക്ക് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം എത്രയും പെട്ടെന്ന് ടെസ്റ്റ് നടത്തേണമെന്നും യൂസഫ് പത്താന്‍ അഭ്യര്‍ത്ഥിച്ചു.

Previous articleസൈനയ്ക്ക് സെമിയില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടും പുറത്ത്
Next articleഇത്തരം സാഹചര്യങ്ങളില്‍ മത്സരങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധം അനിവാര്യം – മഹമ്മുദുള്ള