എംഎസ് ധോണിയുടെ ടീം ചാമ്പ്യൻസ് ട്രോഫി ഉയർത്തിയതിന് ശേഷം ഇന്ത്യയ്ക്ക് ഇതുവരെ ഒരു ICC ട്രോഫി നേടാൻ ആയിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് ആ കാത്തിരിപ്പിന് അവസാനം ഇടാൻ ആകും എന്ന പ്രതീക്ഷയാണ്. എന്നാൽ ഇന്ത്യക്ക് മേൽ കിരീടം നേടാൻ ഉള്ള സമ്മർദ്ദം ഇല്ല എന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഒരു ഐസിസി ട്രോഫി നേടണം ർന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു സമ്മർദ്ദവും തോന്നുന്നില്ല. തീർച്ചയായും കിരീടൻ നേടിയാൽ നന്നായിരിക്കും. ദ്രാവിഡ് പറഞ്ഞു.
“എന്നാൽ, ഇത് 2 വർഷത്തെ അധ്വാനത്തിന്റെ പരിസമാപ്തിയാണെന്ന് നിങ്ങൾ കാണുക, ഒരുപാട് വിജയങ്ങൾക്ക് ശേഷമാണ് ഇവിടെ എത്തിയത്. അതിൽ നിന്ന് ധാരാളം പോസിറ്റീവുകൾ ഉണ്ട്, ഈ ടീം കഴിഞ്ഞ 5-6 വർഷമായി ലോകമെമ്പാടും കളിച്ചു. അവിടെ ഒക്കെ തിളങ്ങുകയും റെക്കോർഡുകൾ മെച്ചപ്പെടുത്തുകയും ചെയ്തു” ദ്രാവിഡ് പറഞ്ഞു.
“എന്നാൽ, കിരീടം നേടിയാൽ തീർച്ചയായും, അത് വളരെ നല്ലതായിരിക്കും… ക്രിക്കറ്റിലെ ഏത് ഗെയിമിലും, നിങ്ങൾ അതിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.