വൃദ്ധിമാൻ സാഹ സർജറിക്ക് വിധേയനായി

Staff Reporter

ബംഗ്ളദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ സർജറിക്ക് വിധേയാനായി. മത്സരത്തിനിടെ വലതു കയ്യിലെ വിരലിന് താരത്തിന് പൊട്ടലേറ്റിരുന്നു. തുടർന്ന് ബി.സി.സി.ഐ മെഡിക്കൽ ടീം താരത്തെ സർജറിക്ക് വിധേയനാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് മുംബൈയിൽ വെച്ച് സാഹ സർജറിക്ക് വിധേയനായത്.

കഴിഞ്ഞ ഒക്ടോബറിലും സാഹ ഇതേപോലെയുള്ള പരിക്ക് വരുകയും എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്ക് മുൻപ് പരിക്ക് മാറി താരം ടീമിൽ തിരിച്ചെത്തുകയായിരുന്നു. സർജറിക്ക് ശേഷം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സാഹ തുടർ ചികിത്സകൾക്ക് വിധേയനാവും. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്നിങ്സിന് ജയിച്ച ഇന്ത്യ പരമ്പര തുത്തുവാരിയിരുന്നു.