താൻ ക്രിക്കറ്റിലെ കുട്ടി ഫോർമാറ്റായ ടി20 ക്രിക്കറ്റ് കൂടുതൽ കാലം കളിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി. ടി20 ഫോർമാറ്റ് തന്നിലെ ക്രിക്കറ്റിന് പുതിയ ജീവൻ നൽകാൻ കഴിയുമായിരുന്നെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ടി20 ഫോർമാറ്റ് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അതിന് വേണ്ടി തന്റെ കളിയുടെ ശൈലി മാറ്റാൻ താൻ താൻ തയ്യാറായിരുന്നെന്നും സൗരവ് ഗാംഗുലി പറഞ്ഞു. നാറ്റ് വെസ്റ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചതും 2003ലെ ലോകകപ്പിലെ ഇന്ത്യയെ ഫൈനലിൽ എത്തിച്ചതും തന്റെ ക്രിക്കറ്റ് കരിയറിലെ മനോഹരങ്ങളായ നിമിഷങ്ങൾ ആണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും പൂനെ റൈസിങിന് വേണ്ടിയും സൗരവ് ഗാംഗുലി അഞ്ച് വർഷം കളിച്ചെങ്കിലും ഇന്ത്യക്ക് വേണ്ടി സൗരവ് ഗാംഗുലി ടി20 മത്സരം കളിച്ചിട്ടില്ല.