ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ച് ഷൊഹൈബ് അക്തർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇന്ത്യൻ ടീമിന്റെ ബൗളിങ് പരിശീലകനായി അവസരം നൽകുകയാണെങ്കിൽ തന്റെ അറിവ് പുതിയ തലമുറക്ക് നൽകാൻ താൻ തയ്യാറാണെന്നും അക്തർ പറഞ്ഞു. ബാറ്റ്സ്മാൻമാരെ ഭയപ്പെടാതെ കൂടുതൽ ആക്രമണാത്മകയുള്ള ബൗളർമാരെ സൃഷ്ട്ടിക്കാൻ തനിക്ക് ആവുമെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാവാൻ തനിക്ക് താല്പര്യം ഉണ്ടെന്നും അക്തർ പറഞ്ഞു.

പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു ഷൊഹൈബ് അക്തർ. ആ സീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ഷൊഹൈബ് അക്തർ 5 വിക്കറ്റും വീഴ്ത്തിയിരുന്നു. 1998ൽ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യൻ ആരാധകർക്ക് തന്റെ പ്രകടനം ഇഷ്ട്ടപെട്ടുവെന്നും തനിക്ക് ഇന്ത്യയിൽ നിന്ന് ഒരുപാട് ആരാധകർ ഉണ്ടെന്നും അക്തർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ വളരെ അടുത്ത സുഹൃത്താണെന്നും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് സച്ചിൻ എന്നും അക്തർ പറഞ്ഞു.