റൊണാൾഡോ ടൂറിനിൽ മടങ്ങിയെത്തി, 14 ദിവസം ക്വാർന്റൈൻ

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ മടങ്ങി എത്തി. തന്റെ പ്രൈവറ്റ് ജെറ്റിൽ രണ്ടു ദിവസം മുമ്പ് തന്നെ ഇറ്റലിയിലേക്ക് മടങ്ങാൻ ശ്രമിച്ച റൊണാൾഡോയ്ക്ക് ചില സാങ്കേതിക കാരണങ്ങളാൽ യാത്ര വൈകിയിരുന്നു. ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് തന്റെ പ്രൈവറ്റ് ജെറ്റിൽ തന്നെ റൊണാൾഡോ ടൂറിനിൽ നടങ്ങി എത്തി.

സീരി എയിലെ ക്ലബുകൾക്ക് മെയ് 18 മുതൽ പരിശീലനം നടത്താൻ സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് റൊണാൾഡോയുടെ മടക്കം. ഇന്ന് ഇറ്റലിയിൽ എത്തുന്ന റൊണാൾഡോ 14 ദിവസം ക്വാരന്റൈനിൽ കഴിയണം. അതിനു ശേഷം മാത്രമെ താരത്തിന് ക്ലബിനൊപ്പം ചേരാൻ ആവുകയുള്ളൂ. യുവന്റസ് ടീം ബുധനാഴ്ച മുതൽ പരിശീലനം തുടങ്ങാൻ ഇരിക്കുകയാണ്.

Advertisement