ലോക ടെസ്റ്റ് ചാംപ്യൻഷിപ് :ചില താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് രോഹിത് ശർമ്മ

Staff Reporter

Picsart 23 03 03 11 59 14 609
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.പി.എൽ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിന് ശേഷം കുറച്ച് താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് പോവുമെന്ന സൂചന നൽകി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ.പി.എൽ പ്ലേ ഓഫ് യോഗ്യത ലഭിക്കാത്ത 6 ടീമിലെ താരങ്ങളാവും നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കുക.

ജൂൺ 9ന് ഓവലിൽ വെച്ചാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ് മുൻപിൽകണ്ടുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്ത് ഇന്ത്യൻ താരങ്ങളുടെ പ്രകടനവും ജോലിഭാരവും നിരീക്ഷിക്കുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിച്ച ടീമിൽ നിന്ന് 2-3 മാറ്റങ്ങൾ മാത്രമാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനേക്കുള്ള ടീമിൽ നിന്ന് ഉണ്ടാവുകയെന്നും രോഹിത് പറഞ്ഞു.