1992ല്‍ ഇംഗ്ലണ്ട് ഫൈനലില്‍ കളിച്ചതിനു ശേഷം ലോകകപ്പില്‍ വലിയ ഒരു പ്രകടനം പുറത്തെടുക്കുവാന്‍ ടീമിനു സാധിച്ചില്ലെങ്കിലും ഇത്തവണ ലോകകപ്പ് നേടുവാന്‍ ഏറ്റവും അധികം സാധ്യത കല്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഏറ്റവും മികച്ച 15 അംഗ ടീമിനെയാണോ തിരഞ്ഞെടുത്തതിനെക്കുറിച്ച് പ്രതികരിക്കുവാന്‍ ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍ തുനിഞ്ഞില്ലെങ്കിലും മികച്ച ടീമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് തന്നെയാണ് എഡ് സ്മിത്തിന്റെ അഭിപ്രായം.
ടീമില്‍ ഡേവിഡ് വില്ലിയ്ക്ക് സാധ്യതയില്ലാതെ പോയത് നിര്‍ഭാഗ്യം കൊണ്ടാണെന്നും അത് വളരെ കടുത്തൊരു തീരുമാനമായിരുന്നുവെന്നും എഡ് സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ട് ടീമിന്റെ വലിയ ഭാഗമായിരുന്നു ഡേവിഡ് വില്ലി, പകരം ജോഫ്ര ആര്‍ച്ചറെ ഒരു ബൗളറെന്ന നിലയില്‍ മാത്രമല്ല ന്യൂബോള്‍ ബൗളറായാണ് പരിഗണിക്കപ്പെടുന്നതെന്നും എഡ് സ്മിത്ത് പറഞ്ഞു.
ജോഫ്ര ആര്‍ച്ചറുടെ പ്രകടനം തന്നെയാണ് താരത്തിനു അവസരം നല്‍കിയതെന്നും തീരുമാനം സ്ട്രെയിറ്റ് ഫോര്‍വേഡ് ആയൊരു തീരുമാനമായിരുന്നുവെന്നും എഡ് സ്മിത്ത് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനു വേണ്ടിയും അല്ലാതെ ടി20 ലീഗുകളിലും താരം എന്താണെന്ന് തെളിയിച്ചതാണ്. ഇംഗ്ലണ്ടിനു വേണ്ടി വലിയൊരു കരിയര്‍ ഉള്ള താരമാണ് ജോഫ്രയെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് എഡ് സ്മിത്ത് വ്യക്തമാക്കി.