“സഹലിനെ പോലെയുള്ള പുതിയ ടാലന്റുകളെ കേരളത്തിൽ നിന്ന് കണ്ടുപിടിക്കും” – ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകൻ തന്റെ ക്ലബിലെ ലക്ഷ്യങ്ങളിൽ ഒന്ന് കേരളത്തിലെ മികച്ച ടാലന്റുകളെ വളർത്തൽ ആണെന്ന് വ്യക്തമാക്കി. താൻ ഏതു ക്ലബുമായി പ്രവർത്തിക്കുമ്പോഴും യുവതാരങ്ങളിൽ ശ്രദ്ധ നൽകാറുണ്ട്. യുവരക്തം എപ്പോഴും ഒരു ടീമിന് ആവശ്യമാണ്. ഒരു കളിക്കാരൻ നല്ലയാണെങ്കിൽ എത്ര പ്രായമായെന്ന് നോക്കാറില്ല എന്നും ഷറ്റോരി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ താൻ ഉറ്റുനോക്കുന്ന യുവതാരം സഹൽ അബ്ദുൽ സമദ് ആണ്. കഴിഞ്ഞ സീസണിൽ സഹലിന്റെ പ്രകടനം കണ്ടിട്ടുണ്ട്. മികച്ച താരമായി മാറാനുള്ള പൊടൻഷ്യൽ സഹലിനുണ്ട്‌. സഹലിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ഷറ്റോരി പറഞ്ഞു. സഹലിനെ പോലുള്ള ടാലന്റുകളെ കേരളത്തിൽ നിന്ന് ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷ എന്നും ഷറ്റോരി പറഞ്ഞു.