ഇംഗ്ലനെതിരായ മത്സരത്തിൽ ഇന്ത്യൻ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനിസ്. ട്വിറ്ററിലൂടെ പരോക്ഷമായാണ് വഖാർ യൂനിസ് ഇന്ത്യക്ക് സ്പോർട്സ്മാൻഷിപ്പ് ഇല്ലെന്ന് പറഞ്ഞ് വിമർശിച്ചത്. ഇംഗ്ലനെതിരെ ഇന്ത്യ തോറ്റതോടെ ലോകകപ്പിൽ പാകിസ്ഥാന്റെ സെമി ഫൈനൽ പ്രേവേശനം തുലാസിലായിരുന്നു. ജയത്തോടെ പാകിസ്ഥാനെ മറികടന്ന് ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു.
It's not who you are.. What you do in life defines who you are.. Me not bothered if Pakistan gets to the semis or not but one thing is for sure.. Sportsmanship of few Champions got tested and they failed badly #INDvsEND #CWC2019
— Waqar Younis (@waqyounis99) June 30, 2019
ലൈഫിൽ നിങ്ങൾ ചെയുന്നത് നിങ്ങൾ ആരാണെന്ന് തീരുമാനിക്കപെടും. പാകിസ്ഥാൻ സെമിയിൽ എത്തുന്നുണ്ടോ ഇല്ലയോ എന്നത് തനിക്ക് കാര്യമില്ലെന്നും ചില ചാമ്പ്യന്മാരുടെ സ്പോർട്സ്മാൻഷിപ്പ് പരീക്ഷിക്കപ്പെട്ടെങ്കിലും അവർ വളരെ മോശമായി പരാജയപ്പെടുകയും ചെയ്തെന്ന് ഇന്ത്യയെ പരോക്ഷമായി സൂചിപ്പിച്ച് വഖാർ യൂനിസ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തിലെ ഫലത്തെ ആശ്രയിച്ചാണ് പാകിസ്ഥാന്റെ സെമി പ്രേവേശന സാധ്യതകൾ. ഇംഗ്ലണ്ട് ന്യൂസിലാൻഡിനോട് തോൽക്കുകയും പാകിസ്ഥാൻ ബംഗ്ളദേശിനോട് ജയിക്കുകയും ചെയ്താൽ പാകിസ്താന് സെമി ഫൈനൽ സാധ്യതയുണ്ട്.