തന്നെയും റാഫയെയും നോവാക്കിനെയും പുതിയ ഉയരങ്ങളിൽ എത്തിച്ചത് കടുത്ത പോരാട്ടങ്ങൾ എന്നു ഫെഡറർ

ഒരുപാട് മഹത്തായ, വാശിയേറിയ മത്സരങ്ങൾ കണ്ടിട്ടുണ്ട് ഫെഡററും നദാലും തമ്മിൽ നദാലും ദ്യോക്കോവിച്ചും തമ്മിൽ ദ്യോക്കോവിച്ചും ഫെഡററും തമ്മിൽ. ആരാധകർ അപ്പുറവും ഇപ്പുറവും നിന്നു ആർത്ത് വിളിച്ച തമ്മിലടിച്ച ക്ലാസിക്ക് പോരാട്ടങ്ങൾ. ഈ പോരാട്ടങ്ങൾ തന്നെയാണ് തനിക്കും നദാലിനും ദ്യോക്കോവിച്ചിനും പുതിയ മഹത്തായ ഉന്നതിയിലേക്കു എത്താൻ സഹായമായതെന്നു പറയുകയാണ് റോജർ ഫെഡറർ. വിംബിൾഡനു മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ഫെഡററിന്റെ ഈ പ്രതികരണം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ടെന്നീസ് ലോകം അടക്കി വാഴുകയാണ് ഈ മൂവരും എന്നതാണ് സത്യം. 3 പേരും അവരുടേതായ രീതിയിൽ വ്യത്യസ്തരാണെന്നു പറഞ്ഞ ഫെഡറർ മികച്ചതാവാൻ പരസ്പരമുള്ള പോരാട്ടങ്ങൾക്ക് വലിയ പങ്ക് ഉണ്ടന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ 16 വിംബിൾഡനുകളിൽ 14 എണ്ണത്തിലും ജയിച്ച മൂവരുടെയും വലിപ്പമാറിയാൻ 10 വർഷം മുമ്പ് ഏറ്റവും കൂടുതൽ ഗ്രാന്റ്‌ സ്‌ലാമുകൾ സ്വന്തം പേരിൽ ഉണ്ടായിരുന്ന ഇതിഹാസതാരം പീറ്റ് സാമ്പ്രസിൽ നിന്ന് ഇവർ മൂന്ന് പേരും ഇന്ന് എത്ര അകലത്തിലാണ് എന്നു നോക്കിയാൽ മതി. ഫെഡറർ 20 ഗ്രാന്റ്‌ സ്‌ലാം സ്വന്തമാക്കിയപ്പോൾ 18 എണ്ണം നദാലിനും 15 എണ്ണം ദ്യോക്കോവിച്ചിനും ഉണ്ടന്നതാണ്. ഇത് ഈ മൂന്ന് പ്രതിഭകളുടേതും വലിപ്പം കാണിക്കുന്നു. തന്റെ 21 മത്തെ ഗ്രാന്റ് സ്‌ലാമും 9 താമത്തെ വിംബിൾഡൻ കിരീടവും വിംബിൾഡനിലെ 100 മത്തെ ജയവും ലക്ഷ്യമിടുന്ന ഫെഡററിനു വിംബിൾഡൺ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെതിരെയാണ് തന്റെ ആദ്യമത്സരം.

Previous articleഇന്ത്യ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ലെന്ന് വഖാർ യൂനിസ്
Next article“ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് തന്നെ ഭുവന്വേഷർ പരിക്കിൽ നിന്ന് മോചിതനായിരുന്നു”