ലോകകപ്പിൽ ഇന്ത്യക്ക് ആണ് കിരീട സാധ്യതകൾ, തന്റെ പിന്തുണയും ഇന്ത്യക്ക് എന്ന് വിവ് റിച്ചാർഡ്സ്

Newsroom

വരാനിരിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനം നടത്തും എന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം വിവ് റിച്ചാർഡ്സ്. ഹോം ഗ്രൗണ്ടുകളിലെ പിന്തുണ ഇന്ത്യക്ക് വലിയ പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹവും ഇന്ത്യയെ ആണ് പിന്തുണക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

ഇന്ത്യ 23 09 15 13 56 17 157

“എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്, എനിക്ക് ഇന്ത്യയുമായി, ആഴത്തിലുള്ള ബന്ധമുണ്ട്. ഞാൻ ഇന്ത്യയിലാണ് എന്റെ അരങ്ങേറ്റം നടത്തിയത്, ഇന്ത്യയെ സ്നേഹിക്കാൻ എനിക്ക് ഒരുപാട് വികാരപരമായ കാരണങ്ങളുണ്ട്, ”റിച്ചാർഡ്സ് പറഞ്ഞു.

“അതിനാൽ ഇന്ത്യയെ നന്നായി കളിക്കാൻ ഞാൻ ആഗ്രഹിക്കുകയും പിന്തുണയ്ക്കും ചെയ്യുന്നു. അവർക്ക് നാട്ടിൽ വലിയ പിന്തുണയുണ്ട്, നിങ്ങൾക്ക് വൻ പിന്തുണയുണ്ടെങ്കിൽ അത് നിങ്ങൾക്ക് വലിയ പ്രോത്സാഹനമാകും” റിച്ചാർഡ് കൂട്ടിച്ചേർത്തു.

10 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 5ന് ആണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.