ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ഇവര്‍!!! പ്രവചനവുമായി മൈക്കൽ വോൺ

Sports Correspondent

2023 ലോകകപ്പ് സെമി ഫൈനലിസ്റ്റുകള്‍ ആരെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. എന്നാൽ ഈ പട്ടികയിൽ ഓസീസ് ടീമിനെ വോൺ ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവരാണ് മൈക്കൽ വോണിന്റെ സെമി ഫൈനല്‍ സ്ഥാനക്കാര്‍.

England

ഇതിൽ ഇന്ത്യയെ ആര് പരാജയപ്പെടുത്തുന്നുവോ അവര്‍ക്കാണ് ലോകകപ്പ് എന്നും മൈ്ക്കൽ വോൺ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങള്‍ പാക്കിസ്ഥാന്റേതിന് സമാനമാണെന്നും ഇംഗ്ലണ്ട് അവിടെ കളിച്ചിട്ടുള്ളതിനാൽ തന്നെ അത് അവര്‍ക്ക് തുണയാകുമെന്നും വോൺ കൂട്ടിചേര്‍ത്തു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ അടുത്തിടെയുള്ള പ്രകടനം തന്നെ ഓസ്ട്രേലിയയ്ക്ക് പകരം ദക്ഷിണാഫ്രിക്കയെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിക്കുന്നുവെന്നും വോൺ സൂചിപ്പിച്ചു.