തിരുവനന്തപുരത്ത് മഴ വില്ലനായി, ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനോട് തോറ്റു

Newsroom

Picsart 23 10 02 23 08 02 972
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരത്ത് ഇന്ന് നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. മഴ കാരണം തടസ്സപ്പെട്ട മത്സരത്തിൽ ഡക്വർത് ലൂയിസ് നിയമപ്രകാരം ഏഴു റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 321/6 എന്ന സ്കോർ ഉയർത്തി. 78 റൺസ് എടുത്ത കോൺവോ, 52 റൺസ് എടുത്ത ലതാം എന്നിവർ ന്യൂസിലൻഡിനായി അർധ സെഞ്ച്വറി നേടി.

ദക്ഷിണാഫ്രിക്ക 23 10 02 23 08 42 599

കെയ്ൻ വില്യംസൺ 37 റൺസ് എടുത്ത് നിൽക്കെ റിട്ടയർ ചെയ്തു. അദ്ദേഹം ഇപ്പോഴും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 37 ഓവറിൽ 211-4 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ കാരണം മത്സരം പൂർത്തിയാക്കാൻ കഴിയാതെ ആയത്. അപ്പോൾ ദക്ഷിണാഫ്രിക്ക ഡക്വർത് ലൂയിസ് നിയമപ്രകാരം 7 റൺസ് പിറകിൽ ആയിരുന്നു‌.

89 പന്തിൽ 84 റൺസുമായി ഡി കോക്കും 18 റൺസുമായി മില്ലറും ക്രീസിൽ നിൽക്കുമ്പോൾ ആണ് മത്സരം നിർത്തി വെക്കേണ്ടി വന്നത്‌.