സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളറായ കാഗിസോ റബാഡ ഐ.പി.എല്ലിൽ കളിക്കാൻ തടയാൻ ശ്രമിച്ചുവെച്ച് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലസി. ലോകകപ്പിൽ പാകിസ്ഥാനോട് 49 റൺസിന് തോറ്റ സൗത്ത് ആഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. മത്സരത്തിൽ തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിനെ തുടർന്ന് റബാഡയുടെ ഫോമിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ.
റബാഡയുടെ ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണം ക്ഷീണമാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഡുപ്ലസി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് റബാഡയെ ഐ.പി.എൽ കളിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചുവെന്ന് മറുപടി പറഞ്ഞത്. ലോകകപ്പിന് എത്തുമ്പോൾ റബാഡ ഫ്രഷ് ആയി വരണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണ് ഐ.പി.എൽ കളിക്കുന്നതിൽ നിന്ന് താരത്തെ തടയാൻ ശ്രമിച്ചതെന്നും ഡുപ്ലസി പറഞ്ഞു.
ലോകകപ്പിൽ ഫോമിൽ എത്താൻ കഴിയാതിരുന്ന റബാഡക്ക് വെറും 6 വിക്കറ്റ് മാത്രമാണ് ഈ ലോകകപ്പിൽ ലഭിച്ചത്. വിക്കറ്റ് നേടിയവരുടെ പട്ടികയിൽ റബാഡ 25ആം സ്ഥാനത്താണ്. അതെ സമയം ഐ.പി.എല്ലിൽ ഡൽഹി ക്യാപ്റ്റൻസിനു വേണ്ടി കളിച്ച റബാഡ 12 മത്സരങ്ങളിൽ നിന്ന് 14.72 ആവറേജോടെ 25 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.