അവസാന മത്സരങ്ങളില്‍ തങ്ങള്‍ മികച്ച തിരിച്ചുവരവ് നടത്തിയെന്നും ബാറ്റ്സ്മാന്മാര്‍ ലഭിച്ച തുടക്കം ശതകമാക്കി മാറ്റിയെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഡു പ്ലെസി തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് ശതകം അഞ്ച് റണ്‍സ് അകലെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വലിയ സ്കോറിലേക്ക് രണ്ട് ബാറ്റ്സ്മാന്മാര്‍ നീങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 325 റണ്‍സ് നേടുകയും ഓസ്ട്രേലിയയെ 315 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയുമായിരുന്നു.
തങ്ങളുടെ ടീമില്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ നേടിയാല്‍ എറിഞ്ഞ് പിടിക്കുവാന്‍ കഴിവുള്ള ബൗളര്‍മാരുണ്ടെന്ന് ഫാഫ് ഡു പ്ലെസി വ്യക്തമാക്കി. അതാണ് ഇന്നത്തെ ഫലം സൂചിപ്പിക്കുന്നത്, മറ്റ് മത്സരങ്ങളില്‍ ടീമിന് വലിയ സ്കോര്‍ നേടുവാനായിരുന്നില്ലെന്നും ഫാഫ് പറഞ്ഞു. സ്ഥിരതയില്ലാത്ത ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്ക ഈ ലോകകപ്പില്‍ കളിച്ചതെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.