ലോകകപ്പില്‍ ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ വിജയത്തോടെ ദക്ഷിണാഫ്രിക്ക മടങ്ങുമ്പോള്‍ അവരുടെ രണ്ട് ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. അവസാന മത്സരത്തില്‍ അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ജെപി ഡുമിനിയ്ക്കോ ഇമ്രാന്‍ താഹിറിനോ സാധിച്ചില്ലെങ്കിലും വിജയത്തോടെ മടങ്ങാനായി ഇരുവര്‍ക്കും. ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ ടീമില്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഇരു താരങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടി20യില്‍ തുടര്‍ന്നും കളിക്കുമെന്ന് അന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
South Africa stars JP Duminy and Imran Tahir are bidding goodbye to ODIs!
Watch them live on The Review Show 👇https://t.co/rQ1gELEOve pic.twitter.com/JybXA42buV
— ICC Cricket World Cup (@cricketworldcup) July 6, 2019
ഡുമിനിയും താഹിറും ചാമ്പ്യന്മാരായ താരങ്ങളും മികച്ച മനുഷ്യരുമാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറഞ്ഞത്. ഡുമിനിയ്ക്ക് ടീമില്‍ ഒരു പിതാവിന്റെ സ്ഥാനമാണെന്നും താഹിര്‍ ടീമിന്റെ ഹൃദയത്തുടിപ്പാണെന്നും ഫാഫ് ഡു പ്ലെസി വിശേഷിപ്പിച്ചു. ഇന്നലെ മത്സരശേഷം ഇരു താരങ്ങളും ചേര്‍ന്നാണ് വിജയിച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് ആനയിച്ചത്.
Lovely moments of sportsmanship as Duminy and Tahir lead South Africa off the field, for the last time in ODIs. #CWC19 | #AUSvSA pic.twitter.com/WKvQn0IYTe
— ICC Cricket World Cup (@cricketworldcup) July 6, 2019
ഡുമിനി ദക്ഷിണാഫ്രിക്കയ്ക്കായി 199 ഏകദിനങ്ങളില്‍ നിന്ന് 5117 റണ്‍സാണ് നേടിയത്. 27 അര്‍ദ്ധ ശതകങ്ങളും 4 ശതകങ്ങളും താരം നേടി. അതേ സമയം താഹിര്‍ 107 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റുകള്‍ കൊയ്തു.