10.5 ഓവറിലേക്ക് 129 ചെയ്സ് ചെയ്ത് വെസ്റ്റിൻഡീസ്

Newsroom

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നടന്ന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസ് അമേരിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 128 റണ്ണിന് ഓൾഔട്ട് ആയിരുന്നു. 29 റൺസ് എടുത്ത ആൻഡ്രെസ്സ് ഗോസ് ആണ് അമേരിക്കയുടെ ടോപ് സ്കോർ ആയത്. വെസ്റ്റിൻഡീസിനു വേണ്ടി റസലും റോസ്റ്റണും മൂന്ന് വിക്കറ്റു വീതം നേടി. അൽസാരി ജോസഫ് ഒരു വിക്കറ്റും എടുത്തു.

Picsart 24 06 22 09 29 07 614

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 10.5 ലേക്ക് 129 റൺസ് എന്ന ടാർഗറ്റ് ചെയ്സ് ചെയ്തു. ഓപ്പണർ ഷായി ഹോപ്പ് 39 മുതൽ 82 റൺസ് എടുത്തു പുറത്താകാതെ നിന്നു. എട്ട് സിക്സും നാലു ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. നിക്ലസ് പൂരൻ 12 പന്തിൽ 27 റൺസുമെടുത്തു പുറത്താകാതെ നിന്നു. 15 റൺസ് എടുത്ത ചാൾസിന്റെ വിക്കറ്റ് ആണ് വെസ്റ്റിൻഡീസിന് ആകെ നഷ്ടമായത്.

സൂപ്പർ 8ൽ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റുമായി വെസ്റ്റിൻഡീസ് രണ്ടാം സ്ഥാനത്ത് നൽകുകയാണ്. ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക നാല് പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ഇംഗ്ലണ്ട് രണ്ടു പോയിന്റുമായി മൂന്നാമത് നിൽക്കുന്നുണ്ട്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ അമേരിക്കയുടെ സെമി ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.