കേരള ബ്ലാസ്റ്റേഴ്സ് വിട്ട റിത്വിക് ദാസ് ജംഷദ്പൂരിൽ

Yudhkuf1fv

കേരള ബ്ലാസ്റ്റേഴ്സ് വിട്ട റിത്വിക് ദാസ് ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചു. 24കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് ഒരു വർഷത്തെ കരാറിൽ ആണ് ജംഷദ്പൂരിൽ എത്തുന്നത്. കഴിഞ്ഞ സീസണിലായിരുന്നു റിത്വിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. വലിയ പ്രതീക്ഷയോടെ ആണ് ടീമിൽ എത്തിയത് എങ്കിലും ആകെ 4 മത്സരങ്ങൾ മാത്രമെ താരത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. 93 മിനുട്ട് മാത്രമാണ് താരം ആകെ കളത്തിൽ ഇറങ്ങിയത്.

ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് കഴിഞ്ഞ സീസണിൽ കെബിഎഫ്സിയിലെത്തിയത്. പശ്ചിമ ബംഗാളിലെ ഒരു ചെറിയ പട്ടണമായ ബർൺപൂരിൽ നിന്നുള്ള റിത്വിക്, സി‌എഫ്‌എൽ ഫസ്റ്റ് ഡിവിഷനിലെ കൊൽക്കത്ത കസ്റ്റംസിൽ നിന്ന് തന്റെ ഫുട്ബാൾ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹൻ ബഗൻ അക്കാദമിയുടെ ഭാഗമായിരുന്നു. കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ഗ്രൂപ്പ് ബിയിൽ കാളിഘട്ട് എഫ്‌സിക്കായും കളിച്ചിട്ടുണ്ട്.

Previous articleസ്കോട്ടിഷ് ഇതിഹാസ പരിശീലകൻ വാൾട്ടർ സ്മിത്ത് അന്തരിച്ചു
Next articleദക്ഷിണാഫ്രിക്കക്ക് 144 റൺസ് വിജയ ലക്ഷ്യം