ഇന്ന് ടി20 ലോകകപ്പിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് നേപ്പാളിനെ തോല്പ്പിച്ചു. നേപാൾ വിജയത്തിനെ അരികെ വെച്ചാണ് ഇന്ന് പരാജയപ്പെട്ടത്. വിജയിക്കാൻ അവസാന 2 പന്തിൽ 2 റൺസ് മാത്രമെ നേപ്പാളിന് വേണ്ടിയിരുന്നുള്ളൂ. എന്നാൽ അവസാന 2 പന്തിൽ ഒരു റൺ എടുക്കാൻ പോലും അവർക്ക് ആയില്ല.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 115 റൺസ് മാത്രമാണ് എടുത്തത്. 43 റൺസ് എടുത്ത റീസ ഹെൻഡ്രിക്സും 27 റൺസ് എടുത്ത സ്റ്റബ്സും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാളിനായി ആസിഫ് ഷെയ്ക് തിളങ്ങി.ഓപ്പണർ 49 പന്തിൽ നിന്ന് 42 റൺസ് എടുത്തു. അനിൽ ഷാ 27 റൺസും എടുത്തു. ബാർട്മൻ എറിഞ്ഞ അവസാന ഓവറിൽ നേപ്പാളിന് 8 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഇത് അവസാന 2 പന്തിൽ 2 റൺസ് ആയി കുറഞ്ഞു. 20ആം ഓവറിലെ അഞ്ചാം പന്തിൽ ഗുൽസന് റൺ എടുക്കാൻ ആയില്ല. അവസാന 1 പന്തിൽ 2 റൺ എന്നായി. ആ പന്തിൽ ഗുൽസൻ ഔട്ട് ആവുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക 4ൽ 4ഉം വിജയിച്ച് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.