ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ലങ്കന്‍ നായകന് ദസുന്‍ ഷനക. ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയാണ് ഇരു ടീമുകളും സൂപ്പര്‍ 12ലേക്ക് എത്തിയത്.
ശ്രീലങ്ക ഒരു മത്സരവും പരാജയപ്പെടാതെ എത്തുമ്പോള്‍ സ്കോട്ലാന്ഡിനോട് ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അടിയറവ് പറഞ്ഞിരുന്നു. ശ്രീലങ്കന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. മഹീഷ് തീക്ഷണയ്ക്ക് പകരം ബിനുര ഫെര്‍ണാണ്ടോ ടീമിലേക്ക് എത്തുന്നും. ബംഗ്ലാദേശ് നിരയിൽ ടാസ്കിന് അഹമ്മദിന്ന പകരം നസും അഹമ്മദ് ടീമിലിടം പിടിച്ചു.
ബംഗ്ലാദേശ് : Mohammad Naim, Liton Das, Shakib Al Hasan, Mushfiqur Rahim, Mahmudullah(c), Afif Hossain, Nurul Hasan(w), Mahedi Hasan, Mohammad Saifuddin, Nasum Ahmed, Mustafizur Rahman
ശ്രീലങ്ക: Kusal Perera(w), Pathum Nissanka, Charith Asalanka, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Binura Fernando, Lahiru Kumara