“ബാഴ്സലോണ ആരാധകർക്ക് അഭിമാനിക്കാൻ ആകുന്ന പ്രകടനം കാഴ്ചവെക്കണം” – കോമാൻ

20211024 150850

ഇന്ന് എൽ ക്ലാസികോയ്ക്ക് ഇറങ്ങുമ്പോൾ ക്ലബിന്റെ ലക്ഷ്യം ബാഴ്സലോണ ആരാധകർക്ക് അഭിമാനിക്കാനുള്ള വക നൽകുക ആണ് എന്ന് കോമാൻ പറഞ്ഞു. സീസണിലെ തുടക്കം പ്രയാസകരമായിരുന്ന്യ് എങ്കിലും എതിരാളികളായ റയൽ മാഡ്രിഡിനെ ഭയമില്ലാതെ നേരിടേണ്ടതുണ്ട് എന്നും കോമാൻ പറഞ്ഞു.

“ഞങ്ങൾ തുടർച്ചയായി രണ്ട് ഗെയിമുകൾ വിജയിച്ചു നിൽക്കുകയാണ്, അന്തരീക്ഷം വളരെ മികച്ചതാണ്. ഞായറാഴ്ച റയൽ മാഡ്രിഡിനെതിരെ ഞങ്ങളുടെ ആരാധകരുടെ പിന്തുണ ആവശ്യമാണ്. ഞങ്ങൾക്ക് നിറഞ്ഞ സ്റ്റേഡിയം വേണം ഞങ്ങളുടെ ആരാധകരെ അഭിമാനിപ്പിക്കേണ്ടതുണ്ട്.” കോമാൻ പറഞ്ഞു. ഇന്ന് കൊറോണ വന്നതിനു ശേഷം ആദ്യമായി ബാഴ്സലോണ സ്റ്റേഡിയം അവരുടെ മുഴുവൻ കപാസിറ്റിയിൽ തുറക്കുകയാണ്. ഇന്ന് 99000 കാണികൾ മത്സരം കാണാൻ ഉണ്ടാകും.

Previous articleഷാര്‍ജ്ജയിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക
Next articleഐ എസ് എൽ ക്ലബിന്റെ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഖാലിദ് ജമീല്