അപരാജിത കുതിപ്പ് തുടര്‍ന്ന് സ്കോട്‍ലാന്‍ഡ്, ഒമാനെതിരെ 7 വിക്കറ്റ് വിജയം

Sports Correspondent

ടി20 ലോകകപ്പിൽ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്ന് സ്കോട്‍ലാന്‍ഡ്. ഗ്രൂപ്പ് ബി മത്സരത്തിൽ ഒമാനെതിരെ ഏഴ് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 150/7 എന്ന സ്കോര്‍ നേടിയപ്പോള്‍ വെറും 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്‍ലാന്‍ഡ് 153 റൺസ് നേടി വിജയം സ്വന്തമാക്കിയത്.

Scotland2

ഒമാന് വേണ്ടി ഓപ്പണര്‍ പ്രതീക് അതാവാലേ 54 റൺസും അയാന്‍ ഖാന്‍ 41 റൺസുമായി പുറത്താകാതെ നിൽക്കുകയും ചെയ്തപ്പോള്‍ സ്കോട്‍ലാന്‍ഡ് ബൗളിംഗിൽ സഫ്യാന്‍ ഷാരിഫ് 2 വിക്കറ്റ് നേടി.

31 പന്തിൽ 61 റൺസ് നേടിയ ബ്രണ്ടന്‍ മക്മുല്ലനും 20 പന്തിൽ 41 റൺസ് നേടിയ ജോര്‍ജ്ജ് മുന്‍സിയും ആണ് സ്കോട്‍ലാന്‍ഡിന്റെ വമ്പന്‍ വിജയം നേടിയത്.