ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് വിജയം

Sports Correspondent

Quintondekock
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ വിജയവുമായി ദക്ഷിണാഫ്രിക്ക. 77 റൺസിന് ശ്രീലങ്കയെ പുറത്താക്കിയ ശേഷം 16.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം നേടിയത്.

റീസ ഹെന്‍ഡ്രിക്സ്(4), എയ്ഡന്‍ മാര്‍ക്രം(12) എന്നിവരുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ ക്വിന്റൺ ഡി കോക്ക് – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 28 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ വനിന്‍ഡു ഹസരംഗയാണ് പുറത്താക്കിയത്. 20 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കിയ ഹസരംഗ തന്റെ അടുത്ത ഓവറിൽ 13 റൺസ് നേടിയ സ്റ്റബ്സിനെയും പുറത്താക്കി.

Dekockstubbs

58/4 എന്ന നിലയിലേക്ക് വീണ ശേഷം ദക്ഷിണാഫ്രിക്കയെ കൂടുതൽ നഷ്ടമില്ലാതെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ വിജയത്തിലേക്ക് നയിച്ചത്. ക്ലാസ്സന്‍ 19 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.