അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്. ടി20 ലോകകപ്പിൻ്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തുന്ന കീപ്പർ എന്ന നേട്ടം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് സ്വന്തമാക്കി. റഹ്മാനുള്ള ഗുർബാസ്, ഗുൽബാദിൻ നായിബ്, നവീൻ ഉൾ ഹഖ് എന്നിവരെ പുറത്താക്കാൻ ആയി 23-കാരൻ മൂന്ന് ക്യാച്ചുകൾ നേടിയിരുന്നു. ഇതോടെ ഈ ടി20 ലോകകപ്പിൽ മൊത്തം പത്ത് പുറത്താക്കലുകൾ പന്തിന്റെ പേരിൽ ആയി.
നാല് മത്സരങ്ങളിൽ നിന്ന് പത്ത് പുറത്താക്കലുകൾ വന്നതോടെ ടൂർണമെൻ്റിൻ്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നേടിയ കളിക്കാരനായി പന്ത് മാറി. എബി ഡിവില്ലിയേഴ്‌സ്, ആദം ഗിൽചിസ്റ്റ്, കുമാർ സംഗക്കാര തുടങ്ങിയ നിരവധി ഇതിഹാസങ്ങളെ ആണ് ഈ യുവതാരം പിന്നിലാക്കിയത്.
Most catches in T20 World Cup history:
🥇 Rishabh Pant – 10 (2024*)
🥈 Adam Gilchrist – 9 (2007)
🥈 Matthew Wade – 9 (2021)
🥈 Jos Buttler – 9 (2022)
🥈 Scott Edwards – 9 (2022)
🥈 Dusun Shanaka – 9 (2022)