പാക് കുതിപ്പ് തടയാനാകുമോ കീവികള്‍ക്ക്, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി തോല്പിച്ച ആവേശത്തോടെയെത്തുന്ന പാക്കിസ്ഥാന് ഇന്ന് എതിരാളികള്‍ ന്യൂസിലാണ്ട്. പാക് പരമ്പരയിൽ നിന്ന് അവസാന നിമിഷം ന്യൂസിലാണ്ട് പിന്മാറിയതിന്റെ അതൃപ്തി പാക് ആരാധകരിൽ നില്‍ക്കുന്നതിനാൽ തന്നെ ഇന്ത്യ – പാക് മത്സരം പോലെ തന്നെ ആവേശകരമായ ഒന്നായാണ് ഇത് പാക്കിസ്ഥാന്‍ ആരാധകര്‍ കാണുന്നത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോക്കി ഫെര്‍ഗൂസൺ പരിക്ക് കാരണം ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്ത് പോകുന്നതാണ് ന്യൂസിലാണ്ടിന് കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നത്.

മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ന്യൂസിലാണ്ട് : Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway, Glenn Phillips, James Neesham, Tim Seifert(w), Mitchell Santner, Ish Sodhi, Tim Southee, Trent Boult

പാക്കിസ്ഥാന്‍ : Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi