ബബിള്‍ ലംഘനം, ഇംഗ്ലണ്ട് അമ്പയറെ ടി20 ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

Sports Correspondent

ബയോ ബബിള്‍ ലംഘിച്ചതിനാൽ ഇംഗ്ലീഷ് അമ്പയര്‍ മൈക്കൽ ഗോഗിനെ ടി20 ലോകകപ്പ് ഒഫീഷ്യൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ആറ് ദിവസത്തേക്ക് ഗോഗിനെ ഒഴിവാക്കിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

മൈക്കൽ ഗോഗിനെ ഇപ്പോള്‍ സ്ട്രിക്ട് ക്വാറന്റീനിലേക്ക് മാറ്റിയെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ കോവിഡ് ടെസ്റ്റും നടത്തും. ഐസിസിയുടെ അന്താരാഷ്ട്ര സെറ്റപ്പിലെ ഏറ്റവും മികച്ച അമ്പയര്‍മാരിൽ ഒരാളായാണ് മുന്‍ ഡര്‍ഹം ബാറ്റ്സ്മാന്‍ ആയ മൈക്കൽ ഗോഗ് വിലയിരുത്തപ്പെടുന്നത്.