കാനഡയെ 137 റൺസിലൊതുക്കി അയര്‍ലണ്ട്

Sports Correspondent

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ഗ്രൂപ്പ് എയിൽ അയര്‍ലണ്ടും കാനഡയും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്ക് 137 റൺസ്. 49 റൺസ് നേടിയ നിക്കോളസ് കിര്‍ടണും 37 റൺസുമായി ശ്രേയസ്സ് മോവയും ചേര്‍ന്നാണ് കാനഡയെ ഈ സ്കോറിലേക്ക് എത്തിച്ചത്. 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

Canada

പ്രഗത് സിംഗ്(18), ആരോൺ ജോൺസൺ(14) എന്നിവരാണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റു താരങ്ങള്‍. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗും ബാരി മക്കാര്‍ത്തിയും രണ്ട് വീതം വിക്കറ്റ് നേടി.

Ireland2