ഓസ്ട്രേലിയക്ക് മടക്ക ടിക്കറ്റ് നൽകാൻ ഇന്ത്യക്ക് ആകുമോ!! ഇന്ന് അവസാന സൂപ്പർ 8 പോര്

Newsroom

Picsart 23 10 30 16 06 26 804
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. സെമി ഫൈനൽ ഏതാണ്ട് ഉറപ്പിച്ച ഇന്ത്യയും പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയുടെ സെമി ഫൈനൽ പ്രതീക്ഷകൾ പ്രതിസന്ധിയിൽ ആയിരുന്നു.

ഇന്ത്യ 24 06 22 23 01 05 759

ഇന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയാൽ മാത്രമെ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാൻ ആകൂ. ഇന്ന് ഇന്ത്യയോട് ഓസ്ട്രേലിയ തോൽക്കുകയും നാളെ പുലർച്ചെ അഫ്ഗാനിസ്താൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ അഫ്ഗാൻ ആകും സെമിയിലേക്ക് എത്തുക.

ഓസ്ട്രേലിയക്ക് ഇപ്പോൾ 2 പോയിന്റും ഇന്ത്യക്ക് നാല് പോയിന്റുമാണ് ഉള്ളത്. ഇന്ന് ജയിച്ചാൽ ഇന്ത്യ സെമി ഉറപ്പിക്കും. ഈ ലോകകപ്പിൽ ഒരു മത്സരം പോലും പരാജയപ്പെടാത്ത ഇന്ത്യ മികച്ച ഫോമിലാണ് ഉള്ളത്. അവസാന മത്സരത്തിൽ ഇന്ത്യയുടെ ബാറ്റർമാരും ഫോമിലേക്ക് ഉയർന്നിരുന്നു.

ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.